
രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്മെന്റ് സംവിധാനമാണ് യു.പി.ഐ. ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് സ്മാർട്ട്ഫോണുകൾ വഴി വളരെ എളുപ്പത്തിൽ പണം കൈമാറാം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇപ്പോഴിതാ യു.പി.ഐ പേയ്മെന്റുകളെ കുറിച്ച് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുമാകയാണ് എൻ.സി.പി.ഐ.
എല്ലാ ബാങ്കുകളും ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യുപിഐ ഐഡി ക്ലോസ് ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐഡികൾ ബ്ലോക്ക് ചെയ്യാൻ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) എല്ലാ ബാങ്കുകളോടും തേർഡ് പാർട്ടി ആപ്പുകളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ഡിസംബർ 31 വരെ എൻപിസിഐ സമയം അനുവദിച്ചിട്ടുണ്ട്.