
കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, ബിപിഎൽ കുടുംബങ്ങൾക്ക് മാത്രമായി തൊഴിൽ പരിമിതപ്പെടുത്താതിരിക്കുക, എൻഎംഎംഎസ് എടുത്ത് കളയുക, കൂലി 600 രൂപയാക്കുക, 200 തൊഴിൽ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻആർഇജി വർക്കേഴ്സ് യൂണിയൻ പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂവള്ളൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ സമരം യൂണിയൻ കവളങ്ങാട് ഏരിയാ സെക്രട്ടറി നിർമ്മല മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങളായ സീനത്ത് മൈതീൻ, സഫിയ സലിം, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ എന്നിവർ പ്രസംഗിച്ചു.