
സംസ്ഥാന സർക്കാർ മികച്ച പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകുന്ന ജില്ലാതല പുരസ്കാരം കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്കിന് ലഭിച്ചു. മുൻസഹകരണ വകുപ്പ് മന്ത്രി എസ്. ശർമയിൽ നിന്നും അവാർഡ് ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ് സെക്രട്ടറി പി.കെ മധുസൂധനൻ എന്നിവർ ചേർന്ന് 70 താമത് അഖിലേന്ത്യ വാരാഘോഷം ജില്ലാതല ഉദ്ഘാടന ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി.
ബാങ്കിന്റെ വൈവിധ്യമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം തുടർച്ചയായി സർക്കാരിൽ നിന്നും കേരള ബാങ്കിൽ നിന്നും ലഭിച്ച് വരുന്നത് ബാങ്കിനും, സഹകാരികൾക്കും ഏറെ അഭിമാനകരമാണ്.