
ദീപാവലി ആഘോഷം പനങ്ങാട് യുവശക്തി ആഴ്സ് &സ്പോഴ്സ് ക്ലബ്ബിന്റെ പതിനേഴാമത് വാർഷികവും പതിനൊന്നാമത് ദീപാവലി ആഘോഷവും 2023/നവംബർ 11/12/തീയതി ശനി ഞായർ ദിവസങ്ങളിൽ ആഘോഷിച്ചു 11ന് രാവിലെ 10.30ന് ക്ലബ് രക്ഷാധികാരി ശ്രീ സുധീഷ് കെ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു വിവിധ കായിക മത്സരങ്ങൾ സാംസ്കാരിക സമ്മേളനം മാജിക്ഷോ ദീപലങ്കാരത്തോട്കൂടിയ ദീപക്കാഴ്ച ആകാശവിസ്മയം കൊച്ചിൻ പാണ്ഡവാസിന്റെ ആരവം നാടൻപാട്ട് എന്നിവയായിരുന്നു പരിപാടികൾ സാംസ്കാരിക സമ്മേളനം ബഹു ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ കേരള നിയമസഭ ശ്രീ ആന്റോ ആന്റണി എം പി പത്തനംതിട്ട ലോകസഭ എന്നിവർചേർന്ന് ഉൽഘാടനം ചെയ്തു വേദിയിൽ. പനങ്ങാട് കിഴക്കേമോഡിയിൽ ധീര ജവാൻ ശ്രീ ബിനു സാമുവേലിന്റെ നമ്മഥേയത്തിൽ ശ്രീ ബിനു അഭിമാൻ ചാരിറ്റബിൾ ട്രസ്റ്റ് ഉൽഘാടനം ചെയ്തു ഡയാലിസിസ് പേഷ്യന്റ് കെ എൻ ഗിരീഷ് കുമാറിന് ഡയാലിസിസ് കിറ്റ് നൽകി തുടർന്ന് ഫ്ളവേഴ്സ് ചാനൽ ടോപ് സിംഗർ 3ഗ്രാൻഡ് ഫൈനൽ സെക്കന്റെ റണ്ണർ -അപ്പ് ആയി വിജയിച്ച പന്തളം ശ്രീ ജി ദേവനാരായണനെ യുവശക്തിയുടെ സ്നേഹാദരവ് നൽകി ആദരിച്ചു യോഗത്തിൽ ക്ലബ് രക്ഷാധികാരി ശ്രീ പി കെ രാജേഷ് സ്വാഗതം ആശംസിച്ചു ക്ലബ് രക്ഷാധികാരിയും മുൻ കുളനട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു ശ്രീ ജി രഘുനാഥ് അദ്ധ്യക്ഷതവഹിച്ചു സാംസ്കാരിക സമ്മേളനത്തിൽ പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പോൾ രാജൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജോൺസൺ ഉള്ളന്നൂർ കുളനട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ പി ആർ മോഹൻദാസ് പനങ്ങാട് വാർഡ് മെമ്പർ ശ്രീമതി പി ആർ പുഷ്പകുമാരി എന്നിവർ ആശംസകൾ അറിയിച്ചു ക്ലബ് ട്രഷറർ ശ്രീ സി എസ് പ്രശാന്ത് ക്രിതക്ഞ്ഞത അറിയിച്ചു രണ്ടു ദിവസത്തെ പരിപാടികളിലും വിവിധ സ്ഥലങ്ങളിൽ നിന്നും മൂവായിരത്തോളം പേർ പരുപാടികാണുവാൻ എത്തിച്ചേർന്നു എന്നും ജാതിമത വർഗഭേദമന്യേ രാഷ്ട്രീയഭേദമന്യേ ജനങ്ങളുടെ എല്ലാം പിന്തുണയും ക്ലബ്ബിന്റെ ദീപാവലി ആഘോഷ പരിപാടിക്ക് ലഭിച്ചു എന്ന് ഭാരവാഹികൾ അറിയിച്ചു