
കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ സായാഹ്ന ധർണ്ണ നടത്തി :-
പന്തളം : മണ്ഡലം – മകരവിളക്ക് കാലം ആരംഭിച്ചിട്ടും
വലിയ കോയിക്കൽ ക്ഷേത്രത്തിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്ത സംസ്ഥാന സർക്കാർ , ദേവസ്വംബോർഡ് , പന്തളം നഗരസഭ തുടങ്ങിയവരുടെ അനാസ്ഥക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ നവംബർ 17 വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിമുതൽ പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. മണ്ഡലകാലത്തിന് ആഴ്ചകൾ മുമ്പ് തന്നെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം , വിനോദ യാത്രയ്ക്ക് പോയ പന്തളം നഗരസഭ ഭരണസമിതിക്കെതിരെയും , അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്ത സർക്കാരിനെതിരെയും ശബരിമല ക്ഷേത്രത്തിൻറെ മൂല സ്ഥാനമായ വലിയ കോയിക്കൽ ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ട നേതൃത്വം നൽകാതെയും അയ്യപ്പ ഭക്തർക്ക് വിരിവെക്കേണ്ട സ്ഥലം വാടകക്ക് കൊടുത്ത് സാമ്പത്തികനേട്ടം നടത്തുന്ന ദേവസ്വം ബോർഡിനെതിരെയും ആണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത് . ഭക്തജനങ്ങൾക്ക് വിരി വയ്ക്കുന്നതിനുള്ള സൗകര്യങ്ങൾ , പാർക്കിംഗ് , നഗര ശുചീകരണം , ദിശ ബോർഡുകൾ തുടങ്ങിയവയൊന്നും മണ്ഡലകാലം ആരംഭിച്ചിട്ടും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടില്ല. അയ്യപ്പ ഭക്തരെയും ദൈവവിശ്വാസികളെയും കബളിപ്പിച്ച് അധികാരത്തിൽ കയറിയ പന്തളം നഗരസഭയ്ക്കെതിരെ തുടർന്നും സമരപരിപാടികൾ നടത്തുമെന്നും ഡി സി സി വൈസ് പ്രസിഡൻറ് അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫ് അധ്യക്ഷത വഹിച്ചു .
ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ. എ . സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറിമാരായ ഡി. എൻ. തൃദീപ് , നരേന്ദ്രനാഥ് , ബ്ലോക്ക് പ്രസിഡൻറ് സക്കറിയ വർഗീസ് , എ . നൗഷാദ് റാവുത്തർ, മഞ്ജു വിശ്വനാഥ്, പന്തളം മഹേഷ് , കെ. എം. ജലീൽ, കെ. മോഹൻകുമാർ, പന്തളം വാഹിദ്, പി .എസ് . വേണുകുമാരൻ നായർ, കെ. ആർ. വിജയകുമാർ , ജി . അനിൽ കുമാർ , ഇ . എസ്. നുജുമുദ്ധീൻ , പി .പി. ജോൺ, എച്ച്. ഹാരിസ് , രാഹുൽ രാജ് , ഷാജി .എം .എസ്. ബി. ആർ, രത്നമണി സുരേന്ദ്രൻ, സുനിത വേണു, സോളമൻ വരവുകലയിൽ , എലിയമ്മ കുഞ്ഞുമോൻ , ശാന്തി സുരേഷ് , വിനോദ് മുകടിയിൽ , ആനി ജോൺ, റഹിം റാവുത്തർ, കിരൺ കുരമ്പാല, അലക്സി തോമസ്, കെ .എൻ. രാജൻ, സുലൈമാൻ , വല്ലാറ്റൂർ വാസുദേവൻ നായർ, ജോതിഷ് പെരുംപുളിക്കൽ, വി .വി. തോമസ് , ബൈജു മുകടിയിൽ , ഡെന്നിസ് ജോർജ് എന്നിവർ പ്രസംഗിച്ചു