
അമ്പലപ്പുഴ: അമ്പലപ്പുഴ ഗവ.കോളേജില്‍ കെ.എസ്.യു പ്രവര്ത്തകന് മര്‍ദ്ദനമേറ്റ്. തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി തോരണം കെട്ടുന്നതിനിടെയിലാണ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ ആദിത്യൻ സാനുവിന് (22) മർദനമേറ്റത്. മൂക്കിനു പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം പ്രസിഡൻ്റ് അനുരാജിനും മർദ്ദനമേറ്റു. അനുരാജും ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകരാണ് മർദിച്ചതെന്ന് കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് നായിഫ് നാസർ പറഞ്ഞു. അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ചയാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്.