
ഓൺലൈൻ പണം തട്ടിപ്പ് കേസിലെ പ്രതി അമ്പലപ്പുഴ പൊലീസിൻ്റെ പിടിയിൽ. കഴിഞ്ഞ 6 മാസം മുൻപ് അമ്പലപ്പുഴ സ്വദേശി നൽകിയ പരാതിയിൽ പൊലീസ് നിരീക്ഷണം നടത്തി വരുകയായിരുന്നു. അമ്പലപ്പുഴയിൽ യൂട്യൂബ് വാർത്തകൾ ചെയ്യുന്ന യുവാവിൻ്റെ 4 ലക്ഷത്തോളം രൂപ തട്ടി എടുത്തിരുന്നു. സി.ഐ ദ്വിജേഷ്, അമ്പലപ്പുഴ എസ്.ഐമാരായ ടോൾസൺ, ആനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തൊടുപുഴ സ്വദേശിയായ പ്രതി കൃഷ്ണദാസിനെ പിടികൂടിയത്. വ്യാജ ഐ.ഡി കാർഡുകൾ ഉപയോഗിച്ച് ബാങ്കുകളേയും ഇയാൾ കബളിപ്പിച്ചിരുന്നു. ബാഗ്ലൂരിലും ഇയാളുടെ പേരിൽ കേസുണ്ട്.കൂടുതൽ സ്ഥലങ്ങളിൽ തട്ടിപ്പുകൾ നടന്നതായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.അന്വഷേണം കൂടുതൽ വ്യാപിപിച്ചതായും പൊലീസ് പറയുന്നു.സിനിമാ കഥകളെ വെല്ലുന്ന രീതിയിലാണ് ഇയ്യാൾ തട്ടിപ്പ് നടത്തിയത്. ഒരേ സമയം ജാഫർ സാദ്ദിക്ക്, കൃഷ്ണദാസ്, ജാക്സൺ തുടങ്ങിയ പേരുകളിൽ ആണ് പല തട്ടിപ്പും നടത്തിയിരുന്നത്. പ്രതിയിയുടെ വീട്ടിൽ നിന്ന് അനവധി വ്യാജ ഐ.ഡി കാർഡുകൾ മൊബൈൽ ഫോണുകൾ എന്നിവ പൊലിസ് പിടിച്ചെടുത്തു.