March 3, 2024
HOME|ആലപ്പുഴ കടപ്പുറത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ കടപ്പുറത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

Spread the love

ആലപ്പുഴ കടപ്പുറത്ത് എഎസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തി.

ആലപ്പുഴ കഞ്ഞിരംചിറ സ്വദേശി ഫെബി ഗോൺസാൽവസിനെയാണ് കടലിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇഎസ്ഐ ജംഗ്ഷൻ തെക്കുവശം വിജയ് കമ്പനിക്ക് സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടത്.

ഇന്നലെ വൈകുന്നേരം വരെ ആലപ്പുഴ എ ആർ ക്യാമ്പിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായാണ് ലഭ്യമായ വിവരം.

അപകട മരണമാണോ ആത്മഹത്യയാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

RSS
Follow by Email